Your Image Description Your Image Description

 

വർഷങ്ങൾക്ക് ശേഷമുണ്ടായ അപ്രതീക്ഷിത ഭൂകമ്പത്തിന്റെ ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ന്യൂയോർക്ക് നിവാസികൾ. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോകൾ ഇത് വ്യക്തമാക്കുന്നത്. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ പ്രതികരണം വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെ വാർപ്പ് ഇളകിയാടുന്നതും ക്ലാസിനിടയിൽ കെട്ടിടം കുലുങ്ങുന്നതും വിദ്യാർത്ഥികളും അധ്യാപകനും ഡെസ്കിനടിയിൽ അഭയം തേടുന്നതും ബാൽക്കണിയിലെ കുലുക്കവുമെല്ലാമാണ് വീഡിയോയിലുള്ളത്. 140 വർഷത്തിനിടയിലുണ്ടായ ഭൂമികുലുക്കമെന്നാണ് വിദഗ്ധർ സംഭവത്തെ നിരീക്ഷിക്കുന്നത്. അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത്.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് റിക്ടർ സ്‌കെയിലിൽ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചു. ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ട്ങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

ന്യൂയോർക്കിലെ സുപ്രധാന നിർമ്മിതികൾ എല്ലാം തന്നെ ഭൂകമ്പത്തിൽ കുലുങ്ങി വിറച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഈ മേഖലയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *