Your Image Description Your Image Description

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നിധി കുര്യനെ പോലീസ് അറസ്റ്റു ചെയ്ത വാർത്ത ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ കേട്ടത് .

ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത് . വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നിധി കുര്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സോഷ്യൽ മീഡിയ താരമായ നിധി, പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെന്നാണ് പൊലീസ് പറയുന്നത് . മോൻസൺ തന്റെ ഫണ്ട് കൈമാറിയത് ജീവനക്കാരുടെ അക്കൗണ്ടുകൾ വഴിയാണെന്നും, അത്തരത്തിൽ നിധി കുടുങ്ങി പോയതാണെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത് .

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ നിധി കുര്യൻ ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്രചെയ്താണ് സോഷ്യൽ മീഡിയയിൽ താരമായത് . അങ്ങനെയാണ് സാമൂഹികമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സുള്ളത് .

2021 ൽ കൊച്ചിയിൽ നിന്ന് കശ്മീരിലെത്തി തിരിച്ച് കന്യാകുമാരിയിൽ അവസാനിച്ച ഒരു സോളോ കാർ ട്രിപ്പ്
നിധി കുര്യൻ നടത്തിയിരുന്നു. അത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു . വലിയ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയത് .

ദ ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ് എന്നാണ് നിധി കുര്യൻ യാത്രയ്ക്ക് നൽകിയിരുന്ന പേര്. കേരളാ ടൂറിസത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. അറുപത് ദിവസങ്ങൾ കൊണ്ടാണ് റെനോ ക്വിഡിൽ നിധി കുര്യൻ ഇന്ത്യ ചുറ്റിയത്.

റെനോ ക്വിഡ് ആണ് സഹചാരി. നേരത്തെ തന്റെ അവഞ്ചർ ബൈക്കിൽ കേരളം മൊത്തം സഞ്ചരിച്ചിട്ടുണ്ട് നിധി കുര്യൻ . കൂടാതെ എല്ലാ വർഷവും ഒരു ഹിമാലയൻ യാത്രയും നടത്തും . രണ്ട് യാത്രാ ഗ്രന്ഥങ്ങളും ഒരു ഹൈക്കു കവിതയും നിധിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2019-ൽ നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് സൈനിങ് പ്രോഗ്രാമിലൂടെ ഗിന്നസ് റെക്കോർഡിലുമെത്തി. യൂട്യൂബിൽ ട്രാവൽ എഫ്.എം എന്ന പേരിൽ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കാനായി ഒരു ചാനലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *