Your Image Description Your Image Description

 

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മൽ, ഷറഫുദ്ധീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി പി ഷറഫുദ്ധീൻ, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്.

ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. വണ്ടൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തടവിൽ കഴിഞ്ഞ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവിൽ പാർപ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി.

 

Leave a Reply

Your email address will not be published. Required fields are marked *