Your Image Description Your Image Description

ഇന്നലെ ചില മാധ്യമങ്ങളിൽ കേരളത്തിലെ ഒരു സർവ്വേ റിപ്പോർട്ട് കണ്ടു . അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും ഒരു പെയ്ഡ് ന്യൂസാണെന്ന് . ഇതുവരെയും ഒരു സർവ്വേക്കാരും പറയാത്ത ഒരു വിജയം ഇന്നലത്തെ സർവ്വേയിൽ പറഞ്ഞിരിക്കുന്നു . ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടുമെന്ന് .

അത് ഏതാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല , തിരുവനന്തപുരമോ , ആറ്റിങ്ങലെന്നാണ് പറയുന്നത് , ഉറപ്പില്ല . കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടെന്ന പേരിലാണ് പുറത്തുവന്ന വാർത്ത . അതായത് കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്‌. നേടും . ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന്‌ ഏക സിറ്റിങ്‌ സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ വ്യക്‌തമാക്കുന്നു.

ബി.ജെ.പിക്ക്‌ ഒരു സീറ്റ്‌ കിട്ടുമെന്നതും സി.പി.എമ്മിനു വലിയ തിരിച്ചടി ഉണ്ടാകുമെന്നതുമാണ്‌ ഈ ഘട്ടത്തിലെ അത്ഭുത പ്രവചനം. തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്‌ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്നുണ്ട്‌. ഇതില്‍ ഒരു മണ്‌ഡലത്തില്‍ ബി.ജെ.പി. വിജയം നേടാനുള്ള സാധ്യതയാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

മാത്രമോ പ്രചാരണത്തില്‍ തിരുവനന്തപുരത്ത്‌ എന്‍.ഡി.എയുടെ രാജീവ്‌ ചന്ദ്രശേഖറിനു യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച പ്രതിച്‌ഛായ അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തുന്നുവത്രേ . ആറ്റിങ്ങലില്‍ വി. മുരളീധരന്‍ ബഹുദൂരം മുന്നിലാെണന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ഇത് കേൾക്കുമ്പോഴേ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും നട്ടാൽ മുളയ്‌ക്കാത്ത നുണകളാണെന്ന് . സംഘപരിവാർ–-യുഡിഎഫ്‌ സമൂഹമാധ്യമ ഗ്രൂപ്പുകൾ ഈ വാർത്ത വൈറലാക്കാൻ ഒരേപോലെ ക്വട്ടേഷനായി ഏറ്റെടുത്ത്‌ പ്രചരിപ്പിക്കുന്നുണ്ട്‌.

തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി ചലനമുണ്ടാക്കുന്നു, പത്തനംതിട്ടയിൽ എൻഡിഎ വോട്ട്‌ കൂടും, വടകരയിലും കോഴിക്കോട്ടും ബിജെപി വോട്ട്‌ വർധിക്കും എന്നിങ്ങനെ കേന്ദ്രഭരണകക്ഷിക്ക്‌ വലിയ പ്രാധാന്യം നൽകുന്ന ഏജൻസി പെയ്‌ഡ്‌ വാർത്തയാണിതെന്നറിയാൻ പാഴൂർ പടിക്കലൊന്നും പോകണ്ടാ . ഇത് പ്രചരിപ്പിക്കുന്നത് മുഴുവൻ ബിജെപി , കോൺഗ്രസ്‌–-മുസ്ലിംലീഗ്‌ ഗ്രൂപ്പുകളാണ് .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തടക്കം സംസ്ഥാനത്ത്‌ വിവിധ മാധ്യമങ്ങളും ഏജൻസികളുമെല്ലാം പുറത്തുവിട്ട സർവേയ്‌ക്ക്‌ വിപരീതമായിരുന്നു ഫലം. എട്ടുനിലയിൽ പൊട്ടിയ ഈ അനുഭവം മറച്ചുവച്ച്‌ ചില മാധ്യമങ്ങളുടെ സർവേകൾകൂടി അടുത്തദിവസങ്ങളിൽ പുറത്തുവരുമെന്നാണ്‌ ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *