Your Image Description Your Image Description

ഡല്‍ഹി: രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ന്യായ് യാത്ര എന്നു പേരിട്ട യാത്ര ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍ നിന്നും തുടങ്ങുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നു പോകും. 6200 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോകുക. ഇത്തവണ ബസിലാകും യാത്ര, ചിലയിടത്ത് പദയാത്രയും നടത്തുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാകും ഭാരത് ന്യായ് യാത്ര സഞ്ചരിക്കുക. യാത്രയില്‍ യുവാക്കള്‍, സ്ത്രീകള്‍, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയവരുമായി സംവദിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *