Your Image Description Your Image Description

കോൺഗ്രസ്സിനെ വെട്ടിലാക്കി വീണ്ടും സംസ്ഥാന നേതാക്കൾ ബിജെപിയോടടുക്കുന്നു . കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകാനും പുകഴ്ത്തിപാടാനും മുന്നിൽ നിന്നത് കോൺഗ്രസ്സിന്റെ രണ്ടു സംസ്ഥാന നേതാക്കളാണ് .

ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്‌ ഭാരത്‌ സേവക്‌ സമാജം നൽകിയ സ്വീകരണത്തിൽ കെപിസിസി പ്രചാരണസമിതി അംഗങ്ങളായ എം ആർ തമ്പാനും ബി എസ് ബാലചന്ദ്രനുമാണ് കളംനിറഞ്ഞാടിയത് .

കെപിസിസി താൽക്കാലിക അധ്യക്ഷൻ എം എം ഹസ്സന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമാണിവർ . ഇവർ മോശക്കാരൊന്നുമല്ല , ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസി രൂപംകൊടുത്ത പ്രചാരണസമിതിയിലെ രണ്ടു പ്രമുഖ അംഗങ്ങളാണ് തമ്പാനും ബാലചന്ദ്രനും.

ബിജെപി സ്ഥാനാർഥിയുടെ സ്വീകരണയോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുകമാത്രമല്ല, സ്ഥാനാർഥിയെ വാനോളം പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തു. സ്വന്തം സ്ഥാനാർത്ഥി ശശി തരൂരിനെതിരെയാണെന്നോർക്കണം .

ഐഎൻടിയുസി നേതാവായ ചാല നാസറും പ്രാദേശിക നേതാക്കളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. അതുപോലെ കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ പരസ്യമായി ആഹ്വാനംചെയ്ത കോൺഗ്രസ്‌ നേതാവ്‌ മുണ്ടേല മോഹനനെതിരെയും പാർട്ടി നടപടിഎടുത്തില്ല.

മണ്ടേല മോഹനന്റെ ശബ്ദ സന്ദേശം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . എന്നിട്ടും അയാൾക്കെതിരെ നടപടി സ്വീകരിക്കുന്നത് പോയിട്ട് ഒരു വിശദീകരണം പോലും ചോദിക്കാൻ തയ്യാറായില്ല . ഒരു നടപടിയും വേണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം .

ഇങ്ങനെപോയാൽ എത്ര സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് കണ്ടറിയണം . പാളയത്തിലെ പടയെ പോലും ഒതുക്കാൻ കഴിയാത്ത സൈന്യാധിപന്മാരെ വേണം ആദ്യം കൊചൂലുകൊണ്ടടിച്ചോടിക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *