Your Image Description Your Image Description

സിയോള്‍: ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ താരം ഒ യോങ്-സൂ (79) കുറ്റക്കാരനെന്ന് കോടതി. സുവോണ്‍ ജില്ലാ കോടതി നടന് എട്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെൻഡും ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2017 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം. 2021ലാണ് യുവതി യോങിനെതിരെ പരാതി നല്‍കുന്നത്. 2022ല്‍ നടനെതിരെ കുറ്റം ചുമത്തപ്പെട്ടു. അസഭ്യം പറഞ്ഞെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ അന്ന് കേസെടുത്തത്. എന്നാൽ നടൻ ആരോപണങ്ങൾ നിഷേധിച്ചു. പിന്നീട് പുനരന്വേഷണം ആരംഭിച്ചതോടെ അദ്ദേഹത്തിൻ്റെ പേരിലുള്ള എല്ലാ പൊതു പരസ്യങ്ങളും നീക്കം ചെയ്തു.

2022-ല്‍, മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി ചരിത്രം കുറിച്ച ആളാണ് ഒ യോങ്. നെറ്റ്‍ഫ്ലിക്സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമില്‍ യോങ് അവതരിപ്പിച്ച ഓ ഇൽനാം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *