Your Image Description Your Image Description

കൊച്ചി: വിവാദമായ പോൾ മുത്തൂറ്റ് വധക്കേസിൽ ഗുണ്ടാ നേതാവ് കാരി സതീഷിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി  ശരിവച്ചു. മാരകായുധം ഉപയോഗിച്ച് പോൾ എം.ജോർജിനെ പരുക്കേൽപ്പിച്ചെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്.  നേരത്തേ കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെട്ടത്.

ആലപ്പുഴ – ചങ്ങനാശേരി റോഡിലെ പൊങ്ങ ജങ്ഷനിൽ 2009 ഓഗസ്റ്റ് 21 ന് അര്‍ധരാത്രിയാണ് പോൾ മുത്തൂറ്റ് എന്ന യുവ വ്യവസായി കൊല്ലപ്പെട്ടത്. ആലപ്പുഴയിലേക്ക് പോയ ഗുണ്ടാ സംഘം വഴിയിൽ വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ പോളിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസിൽ സിബിഐ കണ്ടെത്തൽ. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. പോളിനൊപ്പം കാറിലുണ്ടായിരുന്ന ഗുണ്ടകര്‍ ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കേസിൽ മാപ്പുസാക്ഷികളാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *