Your Image Description Your Image Description

ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം അഴുകി പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു.  25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സഫാൻ എന്ന് പരിചയപ്പെടുത്തിയ ഒഡിഷ സ്വദേശിക്ക് നല്‍കിയ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്..

60,000 രൂപ അഡ്വാൻസും 9,800 രുപ മാസവാടകയും ഇയാൾ നൽകിയിരുന്നു. ഇയാളെക്കുറിച്ചോ ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ കൂടെ എത്തിയയാളെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണവും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നതും വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *