Your Image Description Your Image Description

കോ​ത​മം​ഗ​ലം: കാ​ഞ്ഞി​ര​വേ​ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ത​മം​ഗ​ല​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും ഇ​ന്ന് പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.

ഇ​രു​വ​രോ​ടും ഇ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്എ​ച്ച്ഒ സി.​എ​ല്‍. ഷാ​ജു​വാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മാ​ത്യു​വി​നോ​ട് രാ​വി​ലെ പ​ത്തി​നും ഷി​യാ​സി​നോ​ട് വൈ​കു​ന്നേ​രം നാ​ലി​നും ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണു നോ​ട്ടീ​സി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ മാത്യു കുഴൽനാടനോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്.

ശ​നി​യാ​ഴ്ച എം​എ​ല്‍​എ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി വാ​തി​ലി​ല്‍ നോ​ട്ടീ​സ് പ​തി​ച്ചു. മൂ​ന്ന് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ഷി​യാ​സി​ന് വെ​ള്ളി​യാ​ഴ്ച ത​ന്നെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *