Your Image Description Your Image Description

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നു പരിശോധന തുടരും. രാവിലെ ഒമ്പതു മണിക്ക് വീടിനോടുള്ള തൊഴുത്ത് കുഴിച്ച് വീണ്ടും പരിശോധന നടത്തും.  സാ​ഗ​ര ജം​ഗ്ഷനി​ൽ വി​ജ​യ​നും കു​ടും​ബ​വും മു​ന്പ് താ​മ​സി​ച്ചി​രു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ​ശു​ത്തൊഴു​ത്ത് കു​ഴി​ച്ചാ​ണ് പ​രി​ശോ​ധ​ന നടത്തുക.

ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന നെ​ല്ലി​പ്പ​ള്ളി​ൽ വി​ജ​യ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു​ള്ളി​ൽ കു​ഴി​യി​ൽനി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. വി​ജ​യ​ന്‍റെ മ​ക​ളു​ടെ സു​ഹൃ​ത്തും പൂ​ജാ​രി​യു​മാ​യ നി​തീഷിന്‍റെ (31) മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യിരുന്നു പരിശോധന.

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പ്രതി പറയുന്ന വീടിന് സമീപമുള്ള തൊഴുത്തില്‍ പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയില്‍ മൃതദേഹം അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നില്ല.

ക​ഴി​ഞ്ഞ ര​ണ്ടി​ന് ആ​ക്രി​ക്ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ മോ​ഷ്‌ടിക്കു​ന്ന​തി​നി​ടെ​യാ​ണ് നി​തീ​ഷി​നെ​യും വി​ജ​യ​ന്‍റെ മ​ക​ൻ വി​ഷ്ണു​വി​നെ​യും ക​ട ഉ​ട​മ​യു​ടെ മ​ക​നും നാ​ട്ടു​കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *