Your Image Description Your Image Description

ഇടുക്കി: കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.  കേസിലെ മുഖ്യപ്രതിയായ നിതീഷുമായി കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചാണ് പരിശോധന നടത്തുക. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടി. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്താന്‍ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും.

2016 ന് മുമ്പ് തന്നെ നിതീഷിന് വിജയന്‍റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. നിതീഷ് പൂജാകർമം നടത്തുന്ന ആളായിരുന്നു. കുഞ്ഞിനെ കൊന്നത് ആഭിചാര ക്രിയയുടെ ഭാഗമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെ 2023ല്‍ കൊലപ്പെടുത്തി ഇവിടെ കുഴിച്ച് മൂടിയെന്നാണ് നിതീഷ് മൊഴി നല്‍കിയത്. വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ആര്‍ഡിഒയും സ്ഥലത്തെത്തും.

കൊലപാതകത്തില്‍ മകന്‍ വിഷ്ണു, ഭാര്യ സുമ എന്നിവരെ പ്രതി ചേര്‍ത്തു.ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയന്‍ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരുവര്‍ഷമായി വിജയനെ കാണാനില്ലായിരുന്നു.മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. തുടര്‍ന്ന് ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസില്‍ ഒപ്പം പിടിയിലായ വിഷ്ണുവിന്റെ പിതാവായ വിജയനെയും വിഷ്ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തില്‍ ജനിച്ച നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *