Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​രു​ൺ ഗോ​യ​ൽ രാ​ജി​വ​ച്ചു. രാ​ജി​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഗോയലിന്‍റെ അപ്രതീക്ഷിത രാജി രാഷ്ട്രപതി അംഗീകരിച്ചു. 2027 വരെയായിരുന്നു കാലാവധി. നിലവില്‍ മൂന്ന് അംഗ തെര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും രാജിവെക്കുന്നത്.

തെരഞ്ഞെടുപ്പ് കമീഷനില്‍ നേരത്തെ ഒരൊഴിവുണ്ടായിരുന്നു. ഗോയല്‍ കൂടി രാജിവച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തെരഞ്ഞെടുപ്പ് കമീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തെരഞ്ഞെടുപ്പ് കമീഷണറുടെ ചുമതലയേറ്റെടുത്തത്.

മാ​ർ​ച്ച് ര​ണ്ടാം വാ​രം തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് രാ​ജി. ഒ​രാ​ളെ​ക്കൂ​ടി ക​മ്മീ​ഷ​നി​ൽ നി​യ​മി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ് അ​രു​ണ്‍ ഗോ​യ​ലി​ന്‍റെ രാ​ജി. വി.ആർ.എസ് എടുത്ത അദ്ദേഹത്തെ 2022 നവംബർ 18നാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ നിയമനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഹരജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *