Your Image Description Your Image Description

ഭക്തിനിർഭരമായ അർപ്പണത്തോടെ ഭക്ക്തർ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുന്നു. ഭ​ഗവാൻ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ‌ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ശിവരാത്രി. ശിവരാത്രി വ്രതമെടുക്കുന്നവർക്ക് അവർ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിനും ശിവരാത്രി ദിവസം മഹത്കാരമാണ്.

ലോകരക്ഷക്കായി കാളകൂട വിഷം പാനം ചെയ്ത ശിവഭഗവാന്റെ പ്രാണരക്ഷക്കായി പാർവതി ദേവീ മഹാദേവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. എന്നാൽ വായിൽ നിന്നും വിഷം പുറത്ത് പോകാതിരിക്കാനായി മഹാ വിഷ്ണു, ശിവന്റെ വായ പൊത്തിപ്പിടിച്ചു. വിഷം മഹാദേവന്റെ കണ്ഠത്തിൽ ഉറഞ്ഞു, കഴുത്തിൽ നീല നിറമായി. അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് വന്നത്. ദേവന് ആപത്ത് വരാതിരിക്കാനായി പാർവ്വതി ദേവീ ഉറക്കമൊഴിഞ്ഞു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

വ്രതമെടുക്കുന്നതും ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതുമാണ് ഇന്നേ ദിവസത്തിന്റെ പ്രത്യേകത. സകല പാപങ്ങളെയും ഇല്ലാതാക്കുന്നതാണ് ശിവരാത്രി വ്രതം. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിനും ​ദീർഘായുസിനും ഉത്തമമാണ്. ഇന്നേ ദിവസം ഭ​ഗവാന് സമർപ്പിക്കുന്ന വഴിപാടുകളും അതീവ ഫലദായകമാണ്. കൂവളത്തില സമർപ്പണമാണ് ഇതിൽ പ്രധാനം. പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *