Your Image Description Your Image Description

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ര്‍​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​നാ​ണ് വ​രു​ത്തി​യ​ത്. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും. ജനുവരി 1 മുതൽ മുൻകാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി.എ. വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 12,868.72 കോടി രൂപയാണ് അധികമായി ചെലവാകുക. 49.18 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഡി.എ. വര്‍ധിപ്പിച്ചത്. ഡി.എ വർധനയോടെ യാത്ര,കാന്റീൻ, ഡെപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം വർദ്ധിക്കും.

പെ​ന്‍​ഷ​ന്‍​കാ​രു​ടെ ക്ഷാ​മ​കാ​ലാ​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 67.95 ല​ക്ഷം പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. ഇ​തി​ന് മു​ന്‍​പ് ഒ​ക്ടോ​ബ​റി​ലാ​ണ് ക്ഷാ​മ​ബ​ത്ത വ​ര്‍​ധി​പ്പി​ച്ച​ത്. ‌

Leave a Reply

Your email address will not be published. Required fields are marked *