Your Image Description Your Image Description

തിരുവനന്തപുരം : വിവിധ പാർട്ടികൾ ചേർന്നുള്ള മതേതര ജനാധിപത്യ മുന്നണി (സെക്കുലർ ഡെമോക്രാറ്റിക്‌ ഫ്രണ്ട് എസ്.ഡി.എഫ്) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുമെന്ന് എസ് ഡി എഫ് ഭാരവാഹികൾ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. 6 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശൂർ: എസ് സുവർണകുമാർ (എസ് എൻ ഡി പി ), പാലക്കാട് : ദിവാകരൻ പള്ളത്ത് (രാഷ്ട്രീയ ജനതാദൾ എൽ) ആലപ്പുഴ: പി ചന്ദ്രബോസ് ( എസ് ആർ പി ) പത്തനംതിട്ട : സ്വാമി സുഖാകാശ സരസ്വതി (എസ് എൻ ഡി പി), കൊല്ലം: ഗോകുലം സുരേഷ്‌കുമാർ (ആർ പി ഐ) തിരുവനന്തപുരം : നന്ദയാവണം സുശീലൻ (കെ എസ് പി) എന്നിവരെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന 14 സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

എൽ ഡി എഫ് , യു ഡി എഫ് , എൻ ഡി എ തുടങ്ങിയ കേരളത്തിലെ മൂന്നു മുന്നണികളും പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിനാലാണ് എസ് ഡി എഫ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയിച്ചു. മൂന്നു മുന്നണികളുടെയും തനിനിറം പുറത്തുകൊണ്ടുവരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയുമാണ് ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു. പാർട്ടി ചെയർമാൻ എസ് സുവർണകുമാർ, ജെ പി കുളക്കട, പ്രബോധ് എസ് കണ്ടച്ചിറ, ദിവാകരൻ പള്ളത്ത്, മറ്റു ഭാരവാഹികൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *