Your Image Description Your Image Description

കോഴിക്കോട്: പത്മജയുടെ ബി.ജെ.പി പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ സി.പി.എം. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തിക്കൊണ്ടാണ് ഇടതുമുന്നണി ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നയിച്ചുകൊണ്ടാവും ഇത് രാഷ്ട്രീയ ആയുധമാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ ഇടതുമുന്നണിയോഗം ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് മുന്നണി യോഗം കോൺഗ്രസ് – ബിജെപി ഇഴയടുപ്പം പ്രചാരണ വേദിയിൽ ഉന്നയിക്കും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പത്മജയുടെ കൂറുമാറ്റം സഹായിക്കുമെന്നാണ് കരുതുന്നത്.

ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. അതേസമയം പത്മജയുടെ ചുവടുമാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *