Your Image Description Your Image Description

കേരള സ്റ്റേറ്റ് സയൻസ് & ടെക്‌നോളജി മ്യൂസിയത്തിനു കീഴിലെ ചാലക്കുടി മേഖലാ ശാസ്ത്രകേന്ദ്രത്തിൽ  ശാസ്ത്രകുതുകികൾക്കും ഗവേഷകർക്കുമായി പുതിയ ഗ്യാലറി ഒരുങ്ങിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പുതിയ ഗ്യാലറി അന്താരാഷ്ട്ര വനിതാദിന സമ്മാനമായി മാർച്ച് 8ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി നാടിന് സമർപ്പിക്കും.

മൂന്നു മാസം നീണ്ടുനിൽക്കുന്ന സീഡ്‌സ് ഓഫ്  കൾച്ചർ ടൂറിംഗ് എക്‌സിബിഷനോടെയാണ് പുതിയ ഗ്യാലറി പ്രവർത്തനക്ഷമമാകുന്നത്. വിത്തുകൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വിശദമായി പ്രദർശിപ്പിക്കുന്ന 3500 ചതുരശ്ര അടി വലിപ്പമുള്ള ടൂറിംഗ് എക്‌സിബിഷൻ, ആഗോളതലത്തിൽ സസ്യശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഭാരതത്തിന്റെ സ്വാധീനം എന്ന വിഷയം അധികരിച്ചുള്ളതാണ്.

കേരള സംസ്ഥാന ലൈബ്രറി കൗൺസിലും കേരളശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആശയവിനിമയ പരിപാടി സാമൂഹ്യ നേട്ടങ്ങൾക്കായുള്ള ശാസ്ത്ര ഗവേഷണം ലക്ഷ്യമിട്ടാണെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കായി അന്നേ ദിവസം ഗ്യാലറികളിൽ  സൗജന്യ പ്രവേശനവും ടെലസ്‌കോപ്പിലൂടെ സൗരകളങ്കം (SUNSPOTS), വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *