Your Image Description Your Image Description

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അം​ഗത്വം എടുക്കും. നേ​ര​ത്തേ പ​ത്മ​ജ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സു​മാ​യി ഗു​രുതര പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​യി​രു​ന്നു പ​ത്മ​ജ​യു​ടെ വാ​ദം. എ​ന്നാ​ൽ എ​ന്താ​ണ് പ്ര​ശ്ന​ങ്ങ​ളെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

ഡൽഹിയിലെത്തിയ പദ്‍മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകലൂടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായ അവ​ഗണനയും കോൺ​ഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്നാണ് വിവരം.

നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാമണ്ഡ‍ലത്തിൽനിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു. ശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാൽ.

Leave a Reply

Your email address will not be published. Required fields are marked *