Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിൽ കൂടി ഇവ ഉൾപ്പെടുത്തും. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയ്യിൽ പുതിയ സമിതി രൂപീകരിക്കും. ജില്ലാ, പ്രാദേശിക തലത്തിലും സമിതികൾ ഉണ്ടാവും. വന്യജീവി ആക്രമണം വിലയിരുത്തി സമിതി നടപടികൾ സ്വീകരിക്കും. കാലാവസ്ഥ വ്യതിയാനമാണ് വന്യജീവികൾ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണമെന്ന് മന്ത്രിസഭാ യോഗം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *