Your Image Description Your Image Description

കോട്ടയം: പാല പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ വീട്ടിൽ നിന്നും മൂന്ന് കുറിപ്പുകൾ കണ്ടെടുത്തു. ഒരു കുറിപ്പ് വാടക വീടിന്റെ ഉടമസ്ഥനും രണ്ട് കുറിപ്പുകൾ സഹോദരങ്ങൾക്കുമാണ് എഴുതിയിട്ടുള്ളത്. മരണ കാരണം എന്താണെന്ന് കുറിപ്പുകളിലും വ്യക്തമാക്കിയിട്ടില്ല. വീട്ടുടമയ്‌ക്കെഴുതിയ കുറിപ്പിൽ വീട്ടിലെ സാധനങ്ങളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നാണ് എഴുതിയിരിക്കുന്നത്. അമ്മയുടെ അടുത്തേക്ക് പോവുകയാണെന്നും തന്റെ ഫോൺ മൂത്ത ചേട്ടന് നൽകണമെന്നും മൂന്നാമത്തെ കുറിപ്പിൽ എഴുതിയിട്ടുണ്ട്. മൂന്ന് കുറിപ്പുകളിലും ജെയ്‌സന്റെ കൈപ്പട തന്നെയാണെന്ന് വ്യക്തമായി.

ഇന്നലെ രാവിലെ ആണ് ഉരുളികുന്നം ഞണ്ടുപാറ സ്വദേശിക കുടിലിപ്പറമ്പിൽ ജെയ്സൺ തോമസ് ( 42) ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാം​ഗം മെറീന (28) മക്കളായ ജെറാൾഡ് (4) ജെറീന(2) ജെറിൽ( 7 മാസം) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ശ്വാസം മുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊന്ന ശേഷം ജെയ്സൺ ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നി​​ഗമനം.

15 മാസത്തോളമായി പൂവരണി കൊട്ടുകൊട്ടാരം ഭാ​ഗത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ച്ചവരുകയായിരുന്നു ജെയ്സനും കുടുംബവും. ഇവർ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ജെയ്സൻ. മരണ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്കത വന്നിട്ടില്ല. സാമ്പത്തിക ബാധ്യത ആയിരിക്കാം എന്ന സൂചനയാണ് പോലീസ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *