Your Image Description Your Image Description

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയതായി തനിക്കെതിരെയുള്ള ആരോപണം ഉന്നയിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ, അഭിഭാഷകന്‍ അനന്ത് ദേഹദ്‌റായ് എന്നിവരെ വിലക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് ദർശനിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലിയും ആഡംബര വസ്തുക്കളും വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. തുടർന്ന് നടന്ന അന്വേഷണത്തിന് പിന്നാലെ മഹുവയെ പാർലമെന്റിൽ നിന്ന് സസ്​പെൻഡ് ചെയ്തിരുന്നു. എത്തിക്‌സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. മഹുവയെ പുറത്താക്കാൻ സഭയ്‌ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ വേണ്ടിയാണ് മഹുവയ്ക്ക് വ്യവസായി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നല്‍കിയതെന്നായിരുന്നു എത്തിക്‌സ് പാനലിന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ മുഖ്യവിമർശകയായ മഹുവ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ പാർലമെന്റ് ലോഗിൻ ഐ.ഡി വിവരങ്ങൾ ദർശന് കൈമാറിയതായി സമ്മതിച്ചു. ഇത് എം.പിമാർക്കിടയിൽ സാധാരണ നടക്കുന്ന കാര്യമാണെന്നായിരുന്നു മഹുവയുടെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *