Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു പഠിപ്പുമുടക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തി വന്ന നിരാഹാര സമരം സംസ്ഥാന തലത്തേക്ക് വ്യാപിപ്പിച്ചു. വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇന്ന് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കര്‍ശന നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധ മാര്‍ച്ച്. മാർച്ചിൽ പോലീസ് പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വിദ്യാര്‍ഥികള്‍ ചിതറി ഓടിയെങ്കിലും വീണ്ടും തിരിച്ചെത്തി പ്രതിഷേധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *