Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ഫെബ്രുവരി മാസം കഠിനമായ ചൂടായിരുന്നു അനുഭവപ്പെട്ടത്. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമായി മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു. കുറച്ച് ദിവസത്തേക്ക് മഴക്കുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *