Your Image Description Your Image Description

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ടി വി രാജേഷിനെ നിയമിച്ചു. എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിന് കൈമാറിയത്. മുൻ എംഎൽഎയായിരുന്ന രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല കൂടി വഹിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

എസ്എഫ്‌ഐ യിലൂടെയാണ് ടി.വി രാജേഷ്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2002 ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 2011 ലും 2016 ലും അദ്ദേഹം കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കെത്തി. 2016 ല്‍ നാല്‍പ്പതിനായിരത്തില്‍പരം ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ അമൃത രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *