Your Image Description Your Image Description

തിരുവനന്തപുരം: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ .എം . എസ് . എസ്) പതിനേഴാം സംസ്ഥാന സമ്മേളനം മാർച്ച് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 3 ന് ഞായറാഴ്ച രാവിലെ 9.30 ന് പേട്ട പഞ്ചമി ദേവി ക്ഷേത്ര ഹാളിൽ സാംസ്കാരികസമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. കെ.എം എസ്.എസ് സംസ്ഥാന പ്രസിഡൻറ് ബി . സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന- ദേശീയതലത്തിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും ഡോ. ജോർജ് ഓണക്കൂർ,മുരുകൻ കാട്ടാക്കട, ബിന്ദുടീച്ചർ എന്നിവർ പങ്കെടുക്കും.

മാർച്ച് 4 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. മ്യൂസിയം ജംഗ്ഷനിൽ നിന്നും പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രകടനം 3 മണിക്ക് ആരംഭിക്കും. 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബി.സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിശിഷ്ടാതിഥികളായിരിക്കും. എം. വിൻസൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ മുഖ്യാതിഥികളായിരിക്കും. അഡ്വ.കെ.സോമപ്രസാദ് മുൻഎംപി, വി ദിനകരൻ മുൻ എംഎൽഎ, ഉൾപ്പടെ സംഘടനാ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും. മാർച്ച് 5 ന് രാവിലെ 9 മണിക്ക് ആറ്റുകാൽ ഇന്ദ്രപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും സി.കെ.ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിക്കും.

ഒ.ഇ.സി ആനുകൂല്യവും നാല് വർഷമായി മുടങ്ങിയ ശുപാർശിത കോർപ്പറേഷൻ കേഷ് അവാർഡ് ഉടൻ വിതരണം ചെയ്യുക, ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുക, മൺപാത്ര നിർമ്മാണ കോർപ്പറേഷന് ഫണ്ട് അനുവദിച്ച് പ്രവർത്തന സജ്ജമാകുക,പട്ടികജാതി പുന: ശുപാർശ, പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തുക ഉൾപ്പെടെയുള്ള 21 ഇന അവകാശപത്രികയിൽ നടപടിയെടുക്കാൻ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടും.

ഇന്ന് ചേർന്ന പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബി സുബാഷ് ബോസ് ആറ്റുകാൽ, ജനറൽസെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ. ചന്ദ്രൻ, വർക്കിംഗ് ചെയർമാൻ എസ്. സനിൽകുമാർ, ജനറൽ കൺവീനർ അനീഷ് .ജി. വെമ്പായം, കൺവീനർ ബിനു കുറക്കോട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *