Your Image Description Your Image Description

അന്താരാഷ്ട്ര വനിതാ ദിനം 2023: വനിതകള്‍ക്ക് മാത്രമായുള്ള ഒരു ദിനം. അന്താരാഷ്ട്രവനിതാ ദിനത്തെ ഓര്‍ക്കാന്‍ അത്രയും മതി. എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ ഭാഗമായാണ് ഈ ദിനത്തെ എപ്പോഴും കണക്കാക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അഴിമതികളും പ്രശ്‌നങ്ങളും അവസാനിപ്പിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് മാര്‍ച്ച്-8 ലെ അന്താരാഷ്ട്ര വനിതാ ദിനം.

ചരിത്രത്തിലെ ശക്തരായ സ്ത്രീകള്‍ അവരുടെ ഉദ്ദരണികളും

ഹെലന്‍ കെല്ലര്‍

സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും.

എമ്മ വാട്‌സണ്‍

ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതില്ല, അത് ഞാന്‍ തന്നെ തീരുമാനിക്കും.

ഒപെറ വിന്‍ഫ്രെ

എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ കരുതുന്ന കാര്യങ്ങളില്‍ ഒരു തരത്തിലുള്ള പരിമിതികളും ഇല്ല. സ്വന്തമായി കാര്യങ്ങളെ ചെയ്യുന്നതിനും നടത്തുന്നതിനും ശ്രമിക്കുക.

മിഷേല്‍ ഒബാമ

ജീവിത വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം മാത്രമല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്.

മലാല യൂസഫ് സായി

‘നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദത്തിന്റെ പ്രാധാന്യം നാം പലപ്പോഴും തിരിച്ചറിയുന്നത്.

ഇന്ദിരാഗാന്ധി

‘രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്.

മദര്‍ തെരേസ

ഒരിക്കലും നേതാക്കള്‍ക്കായി കാത്തിരിക്കരുത്. ഏത് കാര്യവും തനിയെ ചെയ്യുക. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതായിരിക്കും നിങ്ങളുടെ ശക്തിയുടെ ഉറവിടം.

 

Leave a Reply

Your email address will not be published. Required fields are marked *