Your Image Description Your Image Description

ശിവഭക്തരുടെ ഒരു പ്രധാന വിശേഷ ദിവസമാണ് മഹാ ശിവരാത്രി.ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിട്ടും ഈ ദിവസത്തെ ഏറെ പുണ്യമാക്കുന്നു. എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? എന്ന് ആലോചിച്ചുട്ടുണ്ടോ. അതിനു പിന്നിൽ ധാരാളം കഥകളും ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ട് ശിവൻ തന്റെ ഇഷ്ടപ്രകാരം അത് കുടിച്ചു, ഇത് കണ്ടു ഭയന്ന ദേവി ദേവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചതിനാല്‍ വിഷം ഉദരത്തിലെത്താതെ കണ്ഠത്തില്‍ തങ്ങിനിന്നു. മാരകവിഷത്തിന്റെ ഫലമായി ശിവ ഭഗവാൻ നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയതോടെ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ദേഹത്തിനു വിഷബാധയേല്‍ക്കാതിരിക്കാൻ ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു.

പിന്നീട് ഇതിന്റെ ഓർമക്കായി ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നുവെന്നാണ് ഒരു ഐതിഹ്യം. ദേവന്‍തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന്‍ പറഞ്ഞതെന്നും ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നുവെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *