Your Image Description Your Image Description

പു​ര​പ്പു​റ സൗ​രോ​ജ പ​ദ്ധ​തി​ക്ക് (പ്ര​ധാ​ന​മ​ന്ത്രി-​സൂ​ര്യ ഘ​ര്‍) വ്യാ​ഴാ​ഴ്ച ​ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് കി​ലോ​വാ​ട്ട് വ​രെ​യു​ള്ള സോ​ളാ​ർ പ്ലാ​ന്റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ 60 ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ൽ​കും. അ​തി​നു​ശേ​ഷം ഒ​രു കി​ലോ​വാ​ട്ട് കൂ​ടി വ​ർ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ 40 ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ൽ​കു​മെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗം വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ അ​റി​യി​ച്ചു.

ഇ​ത​നു​സ​രി​ച്ച് ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു കി​ലോ​വാ​ട്ട് പ​വ​ർ​പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 30,000 രൂ​പ​യും ര​ണ്ട് കി​ലോ​വാ​ട്ടി​ന് 60,000 രൂ​പ​യും മൂ​ന്ന് കി​ലോ​വാ​ട്ടി​ന് 78,000 രൂ​പ​യും വ​രെ​യാ​ണ് സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​ക. പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ സ​ജ്ജ​മാ​ക്കും.

കൂ​ടാ​തെ, പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഏ​ഴ് ശ​ത​മാ​നം പ​ലി​ശ​യി​ൽ ലോ​ൺ ല​ഭ്യ​മാ​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​യി​ലും മാ​തൃ​കാ സൗ​രോ​ര്‍ജ ഗ്രാ​മം വി​ക​സി​പ്പി​ക്കും. പു​ര​പ്പു​റ സൗ​രോ​ജം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കും. സൗ​രോ​ർ​ജ നി​ര്‍മാ​ണം, ലോ​ജി​സ്റ്റി​ക്‌​സ്, വി​ത​ര​ണ ശൃം​ഖ​ല, വി​ല്‍പ​ന, സ്ഥാ​പി​ക്ക​ല്‍ അ​ട​ക്കം 17 ല​ക്ഷ​ത്തോ​ളം നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *