Your Image Description Your Image Description
മലപ്പുറം: നിർധനരായ ഡയാലിസിസ് രോഗികളുടെ സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് ആന്റ് റിസർച്ച് സെന്ററിന് അത്യാധുനിക കെട്ടിടം യാഥാർത്ഥ്യമാകുന്നു.
കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നാളെ ( മാർച്ച് ഒന്നിന് ) രാവിലെ 10.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും. 4.4 കോടിരൂപ ചെലവിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായ പി.എം.ജെ.വി.കെയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം.
സെന്ററിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ ഡയാലിസിസ് രോഗികൾക്ക് ചികിത്സ പ്രദാനം ചെയ്യാന് കഴിയും. കൂട്ടിരിപ്പുകാർക്ക് പരിശീലനം നൽകുന്നതുൾപ്പടെയുള്ള സംവിധാനങ്ങളും ഇവിടെ സജ്ജമാകും.

Leave a Reply

Your email address will not be published. Required fields are marked *