Your Image Description Your Image Description

ഇടുക്കി: ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം ) വി.എന്‍ അനിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

പാചകവാതക സിലിണ്ടറുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണമെന്നും ഗ്യാസ് വിതരണവണ്ടികളില്‍ ത്രാസ് ഉണ്ടായിരിക്കണമെന്നും എഡിഎം പറഞ്ഞു.

ജില്ലയില്‍ നിലവില്‍ 29 എല്‍.പി.ജി വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് യോഗത്തില്‍ ജില്ലാ സപ്ലെ ഓഫീസര്‍ സജിമോന്‍ കെ.പി. പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ ലഭിച്ച ഒരു പരാതിയില്‍ അന്വേഷണത്തിന് യോഗം ഉത്തരവ് ഇട്ടു.

വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, പാചകവാതക ഏജന്‍സികള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *