Your Image Description Your Image Description

 വീട്ടമ്മമാരുടെ സംഭാവനകള്‍ അമൂല്യമാണെന്നും നഷ്ടപരിഹാരത്തിനായി അത് കണക്കാക്കുമ്പോള്‍ കുറഞ്ഞ കൂലിയെങ്കിലും പരിഗണിക്കണമെന്നും സുപ്രീംകോടതി. വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഉത്തരാഖണ്ഡില്‍ 2006-ല്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച അമ്പതുകാരിയായ സുഷമ പാണ്ഡെയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ വിസമ്മതിച്ചിരുന്നു. വാഹനത്തിന് ഇന്‍ഷുറന്‍സില്ലെന്നാണ് കാരണം പറഞ്ഞത്. ഇതിനെതിരേ കുടുംബാംഗങ്ങള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ട്രിബ്യൂണലിനോട് വീണ്ടും വിഷയം പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രിബ്യൂണല്‍ വിധിച്ച രണ്ടരലക്ഷം രൂപ പോരെന്നുകാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *