Your Image Description Your Image Description

കേന്ദ്രസർക്കാർ സാമ്പത്തികകണക്കുകളുടെ വിശ്വാസ്യത നശിപ്പിക്കുകയാണെന്നും ദേശീയ സാംപിൾ സർവേ ഓഫീസ് പുറത്തുവിട്ട പ്രതിമാസ ആളോഹരി വീട്ടുചെലവ് കണക്ക് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും കോൺഗ്രസ്.

പത്തുവർഷത്തെ ഗാഢനിദ്രയ്ക്കുശേഷം തിരഞ്ഞെടുപ്പായതോടെ ജനങ്ങളെ കബളിപ്പിക്കാനാണ് ദാരിദ്ര്യം കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവിട്ടതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ശരിയായ വിവരങ്ങളറിയാൻ ജാതിസർവേ അടക്കമുള്ള സെൻസസ് നടത്തണം. രാജ്യത്ത് എല്ലാറ്റിനും തിളക്കമാണെങ്കിൽ ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ അഞ്ചു ശതമാനം ആളുകൾ പ്രതിദിനം 46 രൂപമാത്രം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഉജ്ജ്വല പദ്ധതിയുടെ വിജയത്തെക്കുറിച്ച് വീമ്പിളക്കുമ്പോൾ ഗ്രാമീണകുടുംബങ്ങളുടെ ഇന്ധനച്ചെലവ് 1.5 ശതമാനംമാത്രം കുറച്ചത് എന്തുകൊണ്ടാണ്? -അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *