Your Image Description Your Image Description

ദേശീയപാതകളിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാൻ സ്ഥിരം പരിശോധനയും പരാതിപരിഹാരസംവിധാനവും വേണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.)യുടെ സംവിധാനങ്ങള്‍ കടലാസില്‍മാത്രമാണെന്നും പുതിയ സംവിധാനങ്ങള്‍ ആവശ്യമാണെന്നും ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ദേശീയപാതകളിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് പരാതിനല്‍കാന്‍ സംവിധാനംവേണമെന്ന്‌ ആവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിവിധ ഹൈവേ അതോറിറ്റികൾ സ്ഥാപിച്ചതുകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാരിന്റെ ജോലി അവസാനിക്കുന്നില്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കേസ് തുടര്‍വാദത്തിനായി ഹർജി ഏപ്രില്‍ 30-ലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *