Your Image Description Your Image Description

പതഞ്ജലിയുടെ മരുന്നുകൾ ചില രോഗങ്ങൾ ഭേദമാക്കുമെന്ന് തെളിവില്ലാതെ അവകാശപ്പെടുന്ന പരസ്യങ്ങൾക്കെതിരേ സുപ്രീംകോടതി.രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുംവരെ നൽകരുതെന്ന് ജസ്റ്റിസ് ഹിമ കോഹ്‍ലി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ നടപടിയെടുക്കാതെ കേന്ദ്ര സർക്കാർ കണ്ണടച്ചിരുന്നെന്നും സുപ്രീംകോടതി വിമർശിച്ചു.

ഇംഗ്ലീഷ് മരുന്നുകളെയും പ്രതിരോധ കുത്തിവെപ്പുകളെയും കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യം നൽകിയ പതഞ്ജലിക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) നൽകിയ ഹർജിയിലാണ് നടപടി. കോടതിയലക്ഷ്യഹർജിയിൽ പതഞ്ജലിക്കും അതിന്റെ സ്ഥാപകരായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർക്കും സുപ്രീംകോടതി നോട്ടീസയച്ചു.

Leave a Reply

Your email address will not be published. Required fields are marked *