Your Image Description Your Image Description

യാത്രാസേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 94 പുതിയ ടാക്സികൾ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് ടാക്സി കമ്പനിയുടെ (ഡി.ടി.സി.) വാഹനനിര വിപുലീകരിച്ചു.റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ.) അടുത്തിടെ നടത്തിയ ലേലത്തിലൂടെയാണ് പുതിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കിയത്.

വാഹനനിരയുടെ വിപുലീകരണം ദുബായ് ടാക്‌സിയുടെ പ്രവർത്തനശേഷി ഉയർത്തുമെന്ന് ഡി.ടി.സി. സി.ഇ.ഒ. മൻസൂർ റഹ്‌മ പറഞ്ഞു.വിമാനത്താവളത്തിലെ ടാക്സികളിൽ 350 പരിസ്ഥിതി സൗഹൃദ ടാക്‌സികൾ ചേർത്തതോടെ ദുബായ് ടാക്സി മികച്ച രീതിയിൽ വളർച്ച കൈവരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *