Your Image Description Your Image Description

വിവാഹം ആലോചിച്ചെങ്കിലും എന്നാൽ അത് വിവാഹത്തിലെത്താതിരുന്നതിനെ തുടർന്ന് യുവാവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പെൺകുട്ടികളുടെ വീട്ടിലേക്ക് വിവാഹാലോചനകളുമായി യുവാക്കൾ എത്തുന്നത് സാധാരണയാണെന്നും എന്നാൽ അതിൽ പലതും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ ഇത് വഞ്ചനയായി കണക്കാക്കാനാകില്ല. വിവാഹാലോചനകൾക്ക് മു​ൻകൈയെടുക്കാനും ഒടുവിൽ അത് വേണ്ടെന്നുവെക്കാനും നിരവധി കാരണങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സുധാൻശു ധൂലിയയും പ്രസന്ന ബി. വരാലെയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

തനിക്കെതിരെ വഞ്ചനക്ക് കുറ്റം ചുമത്തിയ 2021 ലെ കർണാടക ഹൈകോടതി ഉത്തവിനെതിരെ രാജുകൃഷ്ണ ഷെഡ്ബാൽക്കർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒരു വർഷമോ അതിലധികമോ വർഷം തടവും പിഴയും ലഭിക്കാവുന്ന 417 ാം വകുപ്പ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്നാണ് കർണാടക ഹൈകോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *