Your Image Description Your Image Description

നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിക്കുന്നു. ഷാർജയിൽ 12 വയസ്സുകാരന് ജീവൻ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് കുറുകെ കടക്കാവൂ എന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോധവൽക്കരണം ശക്തമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല. നിശ്ചിത അകലത്തിൽ പെഡസ്ട്രിയൻ സിഗ്നലും മേൽപാലവും ഭൂഗർഭപാതകളും ഉണ്ടെങ്കിലും പെട്ടെന്ന് എത്താനായി റോ‍ഡ് മുറിച്ചുകടക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.

2023ൽ ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ മാത്രമായി 15 പേർ റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. ഇതിൽ 8 പേരും ദുബായിലുണ്ടായ അപകടങ്ങളിലാണ് മരിച്ചത്. അബുദാബിയിൽ 5 പേരും ഷാർജയിൽ 2 പേരും മരിച്ചു. മറ്റു എമിറേറ്റുകളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ എണ്ണം ഇനിയും കൂടും. മൂന്നൂറിലേറെ പേർക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *