Your Image Description Your Image Description

ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ ജനസാ​ഗരമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന ന​ഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരു​ഗൻ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

”തമിഴ്‌നാട്ടിലെ കൊം​ഗ് മേഖല ഇന്ത്യയുടെ വളർച്ചയെ പല തരത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലെ ഊർജ്ജസ്വലമായ ടെക്‌സ്‌റ്റൈൽ വ്യവസായ കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ വായു ഊർജ്ജ ഉദ്പ്പാദനത്തിലും പ്രദേശത്തിന് വലിയ പങ്കുണ്ട്. സംരംങ്ങളുടെ പിന്തുണ എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സംരംഭങ്ങൾ വഹിക്കുന്നത് നിർണ്ണായ പങ്ക്. തമിഴ്നാടുമായുള്ള എന്റെ ബന്ധം ഹൃദയത്തിൽ നിന്നുമുള്ളതാണ്, തമിഴ് മണ്ണ് എന്നും എനിക്ക് അതിരുകളില്ലാത്ത് സ്നേഹമാണ് നൽകിയത്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *