Your Image Description Your Image Description

റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാസഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ മോചനംതേടി കേന്ദ്രത്തിനോട് സഹായം അഭ്യര്‍ഥിക്കുകയാണെന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും റഷ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. റഷ്യ-യുക്രൈൻ സംഘര്‍ഷത്തില്‍നിന്നു ഇന്ത്യക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *