Your Image Description Your Image Description

റാസൽഖൈമയിൽ നിയമലംഘനങ്ങൾക്ക് പോലീസ് കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തേ വിട്ടുകിട്ടുന്നതിന് ഉടമസ്ഥർ 20,000 ദിർഹംവരെ നൽകണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.

പുതിയ നിയമങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിലാകും. ഗതാഗതനിയമങ്ങൾ പാലിക്കാതെ മാർച്ച് അല്ലെങ്കിൽ പരേഡിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ 15 മുതൽ 120 ദിവസത്തേക്ക് പിടിച്ചെടുക്കും. നിശ്ചിത ദിവസങ്ങൾക്കുമുമ്പായി വാഹനം വിട്ടുകിട്ടണമെങ്കിൽ ഉടമസ്ഥൻ 1000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴ അടയ്ക്കണം.

നമ്പർ പ്ലേറ്റില്ലാതിരിക്കുക, തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 120 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *