Your Image Description Your Image Description

കൽപ്പറ്റ: പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടിയിലാണ് സംഭവം.

മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. സുനിത – ബിനു ദമ്പതികളുടെ മകനാണ്.

അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.

സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *