Your Image Description Your Image Description

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരസ്പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന് സമനില തെറ്റി. അവരുടെ ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കേരളത്തെ കലാപഭൂമിയാക്കിയത്.

മുഖ്യമന്തിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ചാണ് ബി. ജെ.പി പ്രസിഡന്റ് എന്നെ ആക്രമിച്ചത്. ബി. ജെ.പിക്ക് കേരത്തിൽ ഒരിടം ഇല്ലാതിരിക്കുന്നത് കോൺഗ്രസിന്റെ ഇടപെടൽ കാരണമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *