Your Image Description Your Image Description

ലോക്‌സഭാ, രാജ്യസഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സംവരണം വേണമെന്ന് ട്രാന്‍സ്ജെൻഡറുകള്‍. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 4.88 ലക്ഷം ട്രാന്‍സ്ജെൻഡറുകളുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവരില്‍നിന്ന് പ്രതിനിധികളില്ലെന്ന പരാതിയും സംസ്ഥാന-ദേശീയ തലങ്ങളില്‍ ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

രാജ്യസഭയിലേക്കും നാമനിര്‍ദേശത്തിലൂടെ ട്രാന്‍സ്ജെൻഡറുകളെത്തണമെന്ന് കേരള സംസ്ഥാന നീതിബോര്‍ഡ് അംഗവും കേരള ഡെമോക്രാറ്റിക് ട്രാന്‍സ്ജെൻഡർ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ശ്യാമ എസ്. പ്രഭ പറഞ്ഞു. കേരളത്തില്‍ 14-ാം നിയമസഭയിലെ സാമൂഹികനീതി സമിതിയുടെ സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെൻഡറുകള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള 20-ാം റിപ്പോര്‍ട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജെൻഡറുകള്‍ക്കായി സീറ്റ് സംവരണം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്. സമീപഭാവിയില്‍ ഇത് നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *