Your Image Description Your Image Description

മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളടക്കം വൻ ആയുധശേഖരം കണ്ടെടുത്തു. ഡി ഹാവോലെൻജാങ് ഗ്രാമത്തിൽനിന്ന്‌ നാലു തോക്ക്, ഒരു മോർട്ടാർ, വെടിക്കോപ്പുകൾ, 200 രൂപയുടെ കള്ളനോട്ടുകൾ എന്നിവ പിടിച്ചെടുത്തു.

മൊൽജാങ് ഗ്രാമത്തിൽനിന്ന്‌ പത്തു തോക്ക്, എട്ട് ജലാറ്റിൻ സ്റ്റിക്ക്, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. മറ്റൊരു തിരച്ചിലിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കെയ്സാമ്പത്ത് ജങ്‌ഷനിൽനിന്ന് രണ്ടു തോക്കുകൾ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *