Your Image Description Your Image Description

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ബോർഡുകൾ കേന്ദ്രസർക്കാർ നിയന്ത്രണത്തിലേക്ക്. ഐ.ഐ.എമ്മുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കി സ്ഥാപനത്തെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ ഐ.എം.എം. ഭേദഗതിയാണ് (2023) പ്രാബല്യത്തിലാക്കുന്നത്.

ഐ.എം.എം. ബോർഡിന്റെ ക്രമവിരുദ്ധപ്രവർത്തനങ്ങൾ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കണമെന്ന ഐ.ഐ.എം. നിയമത്തിന്റെ 17-ാം വകുപ്പ് നിലനിർത്തണമെന്നതുൾപ്പടെ നിതി ആയോഗിന്റെ നിർദേശം തള്ളിയാണ് കേന്ദ്രനീക്കം. ഇതോടെ രാഷ്ട്രപതിക്കാകും ഐ.ഐ.എം. ബോർഡുകളുടെ അധ്യക്ഷ (വിസിറ്റർ) പദവി. ഐ.ഐ.എമ്മുകളുടെ പ്രവർത്തനം ഓഡിറ്റ്ചെയ്യാനും അന്വേഷണങ്ങൾക്ക് ഉത്തരവിടാനും ഡയറക്ടർമാരെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിയിലേക്ക് കേന്ദ്രീകരിക്കും. ഐ.ഐ.എമ്മിന്റെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുമെന്ന ആശങ്കയാണ് അക്കാദമിക് വിദഗ്ധർ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *