Your Image Description Your Image Description

ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റര്‍. ജമ്മു കശ്മീരിലെ കത്വയില്‍നിന്ന്‌ പഞ്ചാബിലെ ഹോഷിയാര്‍പുരിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് ഡ്രൈവറെ കാത്തുനിൽക്കാതെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

കത്വ സ്റ്റേഷനില്‍ ലോക്കോ പൈലറ്റും സഹപൈലറ്റും ഡ്യൂട്ടി മാറുന്നതിനായി ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇരുവരും പുറത്തിറങ്ങുകയും ചെയ്തു. ഇറക്കത്തില്‍ ഹാന്‍ഡ് ബ്രേക്കിടാതെ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്നാണ് ട്രെയിന്‍ മുന്നോട്ടുനീങ്ങിയത്. ഇടയ്ക്ക് തീവണ്ടി 100 കിലോമീറ്റർവരെ വേഗത്തില്‍ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. റെയില്‍ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയിലെ ഉച്ചി ബസി സ്റ്റേഷനില്‍വെച്ചാണ് തീവണ്ടി നിര്‍ത്താനായത്. റെയില്‍വേ ട്രാക്കില്‍ മരക്കട്ടികള്‍ സ്ഥാപിച്ചാണ് നിര്‍ത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *