Your Image Description Your Image Description

തിരുവനന്തപുരം: പോക്സോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഷിനുവിന് 17 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41)  ശിക്ഷിച്ചത്.

17 വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ  ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *