Your Image Description Your Image Description

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുന്നു . നീണ്ട കാത്തിരിപ്പിനൊടുവിൽ 2024 ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠ നടന്നത്. ജനുവരി 23 മുതൽ ക്ഷേത്രം എല്ലാവർക്കും ദർശനത്തിനായി തുറന്നു നൽകി. അന്നുമുതൽ, രാം ലല്ലയുടെ ദർശനത്തിനായി ആളുകൾ കാത്തു നിൽക്കുകയാണ് . ജനുവരി 23ന് തന്നെ അഞ്ച് ലക്ഷത്തോളം ഭക്തർ ദർശനം നടത്തി.

ആദ്യ ദിനം രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അംബാനി കുടുംബം 2.51 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇത് കൂടാതെ നിരവധി ശതകോടീശ്വരന്മാർ അയോദ്ധ്യ ക്ഷേത്രത്തിലേയ്‌ക്ക് വൻ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും 25 കോടിയിലധികം രൂപ സംഭാവന ലഭിക്കുകയും ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള വഴിപാട് പെട്ടിയിലും സംഭാവന കൗണ്ടറിലും ഈ സംഭാവന ലഭിച്ചിട്ടുണ്ട്. രാമഭക്തർ പണം, ചെക്ക്, ഡ്രാഫ്റ്റ് എന്നിവ മുഖേന ഈ തുക നൽകിയതായാണ് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഓഫീസ് നൽകുന്ന വിവരം. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന രാമഭക്തർ നൽകുന്ന സംഭാവനകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, രാമഭക്തർ സ്വർണ്ണം, വെള്ളി, രത്നങ്ങൾ എന്നിവയും സംഭാവന ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *