Your Image Description Your Image Description

 ജാമ്യംനൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിർമിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ക്രിമിനൽക്കേസ് പ്രതികൾക്ക് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിർമിക്കുന്നകാര്യം പരിഗണിക്കണമെന്ന് 2022 ജൂലായിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കുന്നുണ്ടോയെന്നാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.

കൂടാതെ, സി.ബി.ഐ. കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ കൂടുതൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോയെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. കേസ് മേയ് ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *